കുമ്പളാംപൊയ്ക സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകസമരം

പത്തനംതിട്ട കുമ്പളാംപൊയ്ക സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി നിക്ഷേപകരുടെ സമരം. നിക്ഷേപത്തുക തിരിച്ചുനല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സത്യഗ്രഹ സമരം. ബാങ്കിന്റെ തലച്ചിറ ശാഖയിലേക്കും സമരം വ്യാപിപ്പിക്കും.

മാസങ്ങളായി ആവശ്യപ്പെട്ടിട്ടും നിക്ഷേപിച്ചപണം തിരികെ കിട്ടാതായതോടെയാണ് നിക്ഷേപകര്‍ ബാങ്കിനുമുന്നില്‍ സമരം ആരംഭിച്ചത്. മൂന്നു ദിസവം ബാങ്കിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താതെ ആയിരുന്നു സമരം. എന്നാല്‍ നടപടി ഇല്ലാതെവന്നതോടെയാണ് സമരം ശക്തിപ്പെടുത്തിയത്. 15ലക്ഷരൂപ വരെ നിക്ഷേപിച്ചവരാണ് സമരത്തിനുള്ളത്. കര്‍ഷകരാണ് നിക്ഷേപകരില്‍ ഏറെയും.

സമരത്തിന് ഡി.സി.സി നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസ് എത്തിയെങ്കലും പ്രതിഷേധക്കാര്‍ പിന്‍മാറിയില്ല. പണം കിട്ടാതെ പിന്‍മാറാനില്ലെന്ന നിലപാടിലാണ് നിക്ഷേപകര്‍.  ബാങ്കിന്റെ തലച്ചിറ ശാഖയിലേയ്ക്കും സമരം വ്യാപിപ്പിക്കാനും തയാറെടുപ്പിലാണ് നിക്ഷേപകര്‍.