അരിക്ക് ഗുണനിലവാരമില്ലെന്ന് പരാതി

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖയിലെ റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന അരിക്ക് ഗുണനിലവാരമില്ലെന്ന് പരാതി. പുനലൂര്‍ സപ്ലൈകോ ഓഫിസില്‍ നിന്നു വിതരണം ചെയ്ത അരി ഉടന്‍ തിരിച്ചെടുക്കണമെന്ന് റേഷന‍് കടയുടമകള്‍ ആവശ്യപ്പെട്ടു.  . 

അഞ്ചലടക്കമുള്ള  കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന അരിയാണിത്. കുത്തരിയാണെന്നാണ് ചാക്കില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ കന്നുകാലികള്‍ക്ക് പോലും കൊടുക്കാന്‍ കഴിയാത്ത തരത്തിലുള്ള അരിയാണിതെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.

ഗുണനിലവാരമില്ലാത്ത അരി തിരികെ എടുത്ത് പകരം നല്ല അരി നല്‍കണമെന്നാണ് റേഷന്‍കടയുടമകളുടെ ആവശ്യം. അല്ലാത്തപക്ഷം പുനലൂർ സപ്ലൈഓഫീസിന് മുന്നിൽ സമരം ആരംഭിക്കാനാണ് തീരുമാനം