തിരുവനന്തപുരം കിള്ളിയാര്‍ ശുചീകരണ യജ്ഞത്തിന് തുടക്കം

ജനകീയ പങ്കാളിത്തത്തോടെ തിരുവനന്തപുരം കിള്ളിയാര്‍ ശുചീകരണ യജ്ഞത്തിന് തുടക്കം. കിള്ളിയാറിലേയ്ക്ക് മാലിന്യം തള്ളുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന്  മേയര്‍ വി.കെ.പ്രശാന്ത് മുന്നറിയിപ്പ് നല്കി.

നഗരവാസികള്‍ക്ക് മുഴുവന്‍ തെളിനീരു നല്കിയിരുന്ന കിള്ളിയാറിന്റെ പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായിരിക്കുന്നത്. ഏറ്റവുമധികം മാലിന്യനിക്ഷേപമുള്ള വഴയില മുതല്‍ കല്ലടിമുഖം വരെയുള്ള പതിമൂന്നര കിലേമീറററാണ് ഇന്ന് വൃത്തിയാക്കിയത്. ഇരുപത്തയ്യായിരത്തോളം പേര്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 

നഗരസാഭാ ശുചീകരണ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്റ് അസോസിയേഷനുകള്‍, സിആര്‍പിഎഫ്, എന്‍ എസ് എസ് വോളന്റിയര്‍മാര്‍ എല്ലാവരും കൈയ് മെയ് മറന്ന് രംഗത്തിറങ്ങി. മന്ത്രിമാരായ എസി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, ഡിജിപി ലോക്നാഥ് ബഹ്റ എന്നിവര്‍ വിവിധയിടങ്ങളില്‍ നേതൃത്വം നല്കി.

കിള്ളിയാറിലേയ്ക്ക് തുറന്നിരുന്ന 160 മാലിന്യക്കുഴലുകള്‍ നീക്കം ചെയ്തതായും മേയര്‍ പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് പദ്ധതി.