പ്രളയം തകർത്ത കുട്ടനാടൻ ജനതയ്ക്ക് കൈത്താങ്ങായി സന്നദ്ധസംഘടനകൾ

പ്രളയം തകർത്ത കുട്ടനാടൻ ജനതക്ക് ഇപ്പോഴും  കൈതാങ്ങാവുകയാണ് സന്നദ്ധ സംഘടനകൾ. ഉൾനാടൻ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് വള്ളവും വലയും മോട്ടോർ എഞ്ചിനും വിതരണം ചെയ്ത്  ശാശ്വത ജീവനോപാധി ഒരുക്കുകയാണ് ഇത്തരം സംഘടനകൾ. സഹായ വിതരണത്തിന്റെ ഉദ്ഘാടനം കാവാലത്ത് കലക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു. 

പ്രളയത്തിൽ  രക്ഷകരായെത്തിയ മത്സ്യതൊഴിലാളികൾക്ക് വള്ളവും മോട്ടോർ എഞ്ചിനും  വലയും നൽകി ജീവനോപാധി ഒരുക്കാനാണ് റൈസ് എഗൻസ്റ്റ് ഹംഗർ ഇന്ത്യ, സൊസൈറ്റി ഫോർ ആക്ഷൻ ഇൻ കമ്യൂണിറ്റി ഹെൽത്ത് എന്നീ സംഘടനകൾ പ്രാഥമിക പരിഗണന നൽകിയത്. പതിനൊന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വള്ളവും 11 കുടുംബങ്ങൾക്ക് മോട്ടോർ എഞ്ചിനും 20 കുടുംബങ്ങൾക്ക് വലയും വിതരണം ചെയ്തും

സഹായ വിതരണം നിർവ്വഹിച്ച കലക്ടർ എസ്  സുഹാസ് സമാന രീതിയിൽ ജില്ലാ ഭരണകൂടവും മത്സ്യതൊഴിലാളികൾക്ക് സഹായമെത്തിക്കാൻ പദ്ധതി തയാറാക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചു. മത്സ്യതൊഴിലാളികൾ തന്നെ മുന്നോട്ട് വെച്ച പട്ടികയിൽ പെട്ടവർക്കാണ് സഹായം വിതരണം ചെയ്തത്.