തിരുവനന്തപുരത്ത് തകര്‍ന്നടിഞ്ഞ റോഡുകളുടെ കുഴികളടച്ച് നാട്ടുകാർ

തിരുവനനന്തപുരം ചെങ്കല്‍ പഞ്ചായത്തിലെ തകര്‍ന്നടിഞ്ഞ  ഗ്രാമീണ റോഡുകളുടെ കുഴികളടച്ച് നാട്ടുകാര്‍.  അപകടങ്ങള്‍ പതിവായതോടെ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ തന്നെ കുഴികളടച്ചത് .

ഇത് അമരവിള കാരിയോഡ് റോഡിന്‍റെ ദൃശ്യങ്ങളാണ്. ഒറ്റ നോട്ടത്തില്‍ ഏതോ കാട്ട് പാതയാണെന്നേ തോന്നൂ, ഇളകിയ മെറ്റലുകളും വന്‍ ഗര്‍ത്തങ്ങളും രൂപപെട്ട് റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് ഒരു പതിറ്റാണ്ട് കഴിയുന്നു.പരാതികള്‍ പ്രതിഷേധങ്ങളായപ്പോള്‍ 2012 ല്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് പദ്ധതി പ്രകാരം ഒന്നേകാല്‍ കോടി രൂപ അനുവദിച്ചു. പുതിയ റോഡുകള്‍ക്കാണ് പദ്ധതിയിലൂടെ റോഡ് ലഭിക്കുന്നതിനാല്‍ സാഞ്ചാര യോഗ്യമായിരുന്ന പഞ്ചായത്ത് റോഡിലെ ടാര്‍ മുഴുവനും കുത്തിയിളക്കി. മെറ്റല്‍ പാകി ആദ്യഘട്ട പണികള്‍ പൂര്‍ത്തിയാക്കിയെങ്കിലും  പിന്നെ കരാറുകാരനെ നാട്ടുകാര്‍ കണ്ടിട്ടില്ല. പരാതികള്‍ പല ഓഫീസുകളില്‍ നല്‍കിയെങ്കിലും നടപടി ഇല്ല. 

പ്രദേശത്ത് അപകടങ്ങള്‍ പതിവായതൊടെ നാട്ടുകാര്‍ സംഘടിച്ച് അപകടകരങ്ങളായ കുഴികളടച്ചു. റോഡിന്‍റെ അവസ്ഥ പരിഹരിക്കാത്തതിനാല്‍ വരുന്ന തെരെഞ്ഞെടുപ്പ് ബഹിഷകരിക്കുമെന്നാണ് നാട്ടുകാരുടെ ഭീഷണി.