നവോത്ഥാനചരിത്രം ചിത്രങ്ങളാക്കി വിദ്യാര്‍ഥി കൂട്ടായ്മ; കയ്യടി

േകരള നവോത്ഥാനചരിത്രം ചിത്രങ്ങളാക്കി വിദ്യാര്‍ഥികളുടെ കൂട്ടായ്മ. തിരുവനന്തപുരം മരുതൂര്‍ക്കോണം പി. ടി. എം. VHSSലെ വിദ്യാര്‍ഥികളാണ് പ്രദേശത്തെ മതിലുകളില്‍ നവോത്ഥാന സന്ദേശം പകരുന്ന ചിത്രങ്ങള്‍ വരയ്ക്കുന്നത്. കേരളം ഒന്നടങ്കം നവോത്ഥാനമൂല്യങ്ങള്‍ പലതരത്തില്‍ ചര്‍ച്ച ചെയ്യുകയാണ്. തിരുവനന്തപുരം മരുതൂര്‍ക്കോണത്തെ സ്കൂള്‍ വിദ്യാര്‍ഥികളാകട്ടെ നവോത്ഥാന ചരിത്രം ആര്‍ക്കും എപ്പോഴും കാണാവുന്ന തരത്തില്‍ പുനസൃഷ്ടിക്കുന്ന തിരക്കിലാണ്. സ്കൂളിന്റെയും സമീപപ്രദേശങ്ങളിലെ മതിലുകളിലും ചിത്രങ്ങളായാണ് ഇവര്‍ നവോത്ഥാനം പുനസൃഷ്ടിക്കുന്നത്. ശ്രീനാരായണഗുരുവും അയങ്കാളിയും അടക്കമുള്ള നവോത്ഥാനനായകരുടെ ചിത്രങ്ങള്‍ക്ക് പുറമെ  കേരളത്തില്‍ നിലനിന്നിരുന്ന പല അനാചാരങ്ങള്‍ വിശദമാക്കുന്ന ചിത്രങ്ങളുമുണ്ട്.

സ്കൂള്‍ മാഗസിനില്‍ മികച്ച രീതിയില്‍ ചിത്രങ്ങള്‍ വരച്ചിരുന്ന 14 വിദ്യാര്‍ഥികളെയാണ് ഇതിനായി തിരിഞ്ഞെടുത്തിരിക്കുന്നത്. സ്കൂളിലെ മുന്‍ അധ്യാപകനായ വിജയകുമാര്‍ കുട്ടികള്‍ക്ക് മാര്‍ഗനിർദേശങ്ങള്‍ നല്‍കും. കോട്ടുകാല്‍ പഞ്ചായത്തിന്റെയുും സര്‍വ്വശിക്ഷാ അഭിയാന്റെയും പിന്തുണയോടെയാണ് പി.ടി.എം വി.എച്ച്.എസ്.എസ് സ്കൂളിന്റെ സാമൂഹ്യ ഇടപെടല്‍.