സമൃദ്ധി പദ്ധതിക്ക് തുടക്കം

തരിശു ഭൂമിയില്‍ ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പിന്റെ സഹകരണത്തോടെ തിരുവനന്തപുരം  ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സമൃദ്ധി പദ്ധതിക്ക് തുടക്കമായി. കാര്യവട്ടം സര്‍വകലാശാല കോളജിലെ ടീച്ചര്‍ എഡ്യൂക്കേഷനാണ് പദ്ധതി പ്രകാരം ആദ്യ പച്ചക്കറിത്തോട്ടം ഒരുക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.   

കാര്യവട്ടത്ത് ആരംഭിച്ച സമൃദ്ധി പദ്ധതിക്ക് കൃഷ്മന്ത്രി തന്നെ തൈകള്‍ നട്ട് തുടക്കമിട്ടു. കോളജ് ,സ്കൂള്‍ തുടങ്ങിയവയെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ജില്ലാഭരണകൂടത്തിന്റെ സ്വപ്ന പദ്ധതിക്കാണ് തുടക്കമായത്.കാര്യവട്ടം ക്യാംപസിലെ ഭൂമിയിലാണ് കൃഷി ആരംഭിച്ചത്.  ആരോഗ്യ പ്രശ്നങ്ങള്‍,   അയല്‍ സംസ്ഥാനങ്ങളിലെ  വിഷമയമായ  പച്ചക്കറികള്‍ എന്നിവയാണ് സമൃദ്ധി  പദ്ധതിക്ക് തുടക്കമിടാന്‍ കാരണമായത്. കാര്‍ഷിക വിളകള്‍ക്ക് അന്യനാടുകളെ ആശ്രയിക്കുന്നത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെയും ആരോഗ്യത്തെയും സാരമായി ബാധിക്കുന്നതായി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

.സ്ഥലങ്ങള്‍ ഒരു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്ന പദ്ധതിയിലേക്ക് ആര്‍ക്കും കടന്നുവരാം ജനങ്ങളില്‍ സുസ്ഥിരമായ കൃഷി ശീലങ്ങള്‍ വളര്‍ത്തുകയും അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന കൃഷി സംസ്ക്കാരം പുതു തുലമുറക്ക് നല്‍കുകയാണ് സമൃദ്ധിയുടെ ലക്ഷ്യം . കാര്യവട്ടത്ത് നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ വാസുകി, മേയര്‍ വി.കെ പ്രശാന്ത്  തുടങ്ങിയവര്‍ പങ്കെടുത്തു.