ക്ഷീരകർഷകർക്കായി ആം ഫോർ ആലപ്പി പദ്ധതി

കുട്ടനാട്ടിലെ പ്രളയബാധിതരായ ക്ഷീരകര്‍ഷകര്‍ക്ക് മുഖ്യപരിഗണന നല്‍കുന്നതാണ് ആലപ്പുഴയിലെ ആം ഫോര്‍ ആലപ്പി പദ്ധതി. ഇതിനകം 86 കുടുംബങ്ങള്‍ക്കാണ് പശുദാന പരിപാടിയിലൂടെ വരുമാനമാര്‍ഗം നല്‍കിയത്

വെളിയനാടുകാരി മറിയാമ്മ ചാക്കോയ്ക്ക് മല്ലിക സുകുമാരന്‍ ഒരു പശുവിനെ നല്‍കി. സ്നേഹപൂര്‍വം അവള്‍ക്കൊരു പേരിട്ടു. മാളു...ഇങ്ങനെ നൂറ്റിമുപ്പത് ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യമായി പശുക്കളെ ദാനംചെയ്യുന്ന ഏറ്റവും ജനകീയമായ പദ്ധതിയാണ് ആം ഫോര്‍ ആലപ്പിയിലെ ഡൊണേറ്റ് എ കാറ്റില്‍. സഹായഹസ്തം അര്‍ഥപൂര‍ണമാകുന്നതിന്റെ സന്തോഷമുണ്ട് എല്ലാവര്‍ക്കും

പതിനാറു ഘട്ടങ്ങളിലായി 86 മുന്തിയ ഇനം പശുക്കളൊണ് ആലപ്പുഴയില്‍ ഇതുവരെ ഗുണഭോക്താക്കളില്‍ എത്തിയത്. സുമനസുകള്‍ മേയുന്നത് കടലനിക്കരെ വരെയാണ്. സുമനസുകളുടെ എണ്ണം കൂടിയാല്‍ പ്രളയാനന്തര കുട്ടനാട്ടില്‍ ഇനി ഐശ്വര്യത്തിന്റെ സൈറണ്‍ എങ്ങും മുഴങ്ങും.