കല്ലടയാർ തീരത്ത് മണ്ണിടിച്ചില്‍ രൂക്ഷം

കല്ലടയാറില്‍ ജലനിരപ്പ് താഴ്ന്നതോടെ തീരത്ത് മണ്ണിടിച്ചില്‍ രൂക്ഷം. തീരത്തോടുചേര്‍ന്നുള്ള ഭാഗത്ത്  മരങ്ങളും തെങ്ങും വീഴുന്നുണ്ട്. അടൂര്‍ ഇളമംഗലം ഭാഗത്താണ് കൂടുതലായി മണ്ണിടിച്ചില്‍.

കല്ലടയാറില്‍ ജലനിരപ്പുയര്‍ന്നപ്പോള്‍ വ്യാപകൃകഷിനാശമാണ് കര്‍ഷകര്‍ക്കുണ്ടായത്. ഇതിന് പിന്നാലെയാണ് ജലനിരപ്പുതാഴ്ന്നപ്പോഴുണ്ടാകുന്ന മണ്ണിടിച്ചില്‍. ആറിന് സംരക്ഷണഭിത്തയില്ലാത്തതും കാരണമാണ്. ഇളമംങലം ഭാഗത്തെ നിരവധിപ്പേരുടെ കൃഷിഭൂമിയാണ് ഇങ്ങനെ മണ്ണിടിച്ചിലില്‍ നഷ്ടമായത്.

തീരത്തെ മുളംകാടും വ‍‍ൃക്ഷങ്ങളുമൊക്കെ മണ്ണിടിച്ചിലില് വീണു. ഇളമംങലം,മണ്ണടിഭാഗത്ത് 10മുതല്‍ 40 സെന്റ് ഭൂമിവരെ ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. തീരമിടിച്ചും, അടിഭാഗം തുരന്നും മണലൂറ്റിയ ഭാഗത്താണ് സ്ഥി കൂടുതല്‍ രൂക്ഷം.പലഭാഗത്തും പുഴവഴിമാറിയൊഴുകിയതും ക‍ൃഷിഭൂമി നഷ്ടമാകാന്‍ ഇടയാക്കി. സംരക്ഷണ ഭിത്തി നിര്‍മിക്കുകയോ, നഷ്ടപരിഹാരം നല്‍കുകയോ ചെയയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.