തിരുവനന്തപുരം വെള്ളായണിയിൽ കൃഷിനാശം; പ്രതീക്ഷ നശിച്ച ഓണക്കാലം

കനത്ത മഴയില്‍ വെള്ളം കയറി തിരുവനന്തപുരം വെള്ളായണിയില്‍ വന്‍ കൃഷിനാശം. ഓണത്തിന് വിളവെടുക്കാനിരുന്ന 40 ഏക്കറോളം സ്ഥലത്തെ പച്ചക്കറികൃഷിയാണ് നശിച്ചത്.  

കഴിഞ്ഞ 30ന് പണ്ടാരക്കരി പാടശേഖരത്തെ കൃഷിമുക്കി കയറിയ വെള്ളം തിരിച്ചിറങ്ങിയത് ഒരാഴ്ച കഴിഞ്ഞാണ്. വിളവെടുക്കാറായ പയര്‍, പാവല്‍, പടവലം, വെള്ളരി, ചീര എല്ലാം നശിച്ചു. 

ഓണക്കോടിക്ക് ചോദിക്കുന്ന മക്കളോട് എന്തുമറുപടി പറയുമെന്ന് കടമെടുത്ത് കൃഷിയിറക്കിയ സജി സങ്കടപ്പെടുന്നു.

ഒരുവര്‍ഷത്തെ കടംതീര്‍ക്കുന്നതിന് ഇനി ഓണക്കാലം പ്രതീക്ഷിച്ചിരിക്കേണ്ട.

2013ലും ഓഖിയിലുമുണ്ടായ കൃഷിനാശത്തിനുപോലും ഇനിയും നഷ്ടപരിഹാരം കിട്ടിയിട്ടില്ല.