ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം വിലക്കിയതിന്റെ സത്യകഥ ഇങ്ങന‌െ

പന്തളം മൈനാപ്പള്ളില്‍ ശ്രീ അന്നപൂര്‍ണേശ്വരി ദേവിക്ഷേത്രത്തില്‍ ക്ഷേത്രസംബന്ധമായ ആചാരാനുഷ്ഠാനങ്ങളില്‍ ദലിതര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വ്യാജപോസ്റ്ററുകള്‍. ഹിന്ദു കരയോഗ സേവാസമിതിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററിനെക്കുറിച്ച് അറിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.   

ക്ഷേത്രപരിസരത്തും അയല്‍ഗ്രാമങ്ങളിലുമാണ് പോസ്റ്ററുകളും നോട്ടീസും പ്രചരിപ്പിച്ചത്. ക്ഷേത്രസംബന്ധമായ ആചാരാനുഷ്ഠാനങ്ങളില്‍ ദലിത് വിഭാഗങ്ങളുടെ സേവനം ആവശ്യമില്ലെന്ന് ഹിന്ദു കരയോഗ സേവാസമിതിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകളില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ ആര്‍ക്കും വിലക്കില്ലെന്നും പോസ്റ്ററുകളെക്കുറിച്ച് അറിയില്ലെന്നും ക്ഷേത്രം സെക്രട്ടറി വ്യക്തമാക്കി.വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ക്ഷേത്രം ജീവനക്കാര്‍.

കഴിഞ്ഞദിവസം രാത്രിയിലാണ് പലയിടങ്ങളിലും പോസ്റ്ററുകള്‍ പ്രചരിപ്പിച്ചത്. പിന്നീട് സമൂഹമാധ്യമങ്ങള്‍ വഴിയും പ്രചരിച്ചു.ക്ഷേത്രംഭരണസമിതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായവിയോജിപ്പാണ് വ്യാജപ്രചരണത്തിന് കാരണമായിപറയുന്നത്. രാഷ്ട്രീയനേട്ടത്തിനായി ചിലര്‍നടത്തുന്നശ്രമത്തിന്റെ ഭാഗമാണ് ക്ഷേത്രത്തെച്ചൊല്ലിയുള്ള വ്യാജപ്രജരണമെന്നും നാട്ടുകാര്‍ പറയുന്നു. ക്ഷേത്രം ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി.