സെക്രട്ടേറിയറ്റിന് മുന്നിൽ അധ്യാപകരുടെ സമരം

സംസ്ഥാനത്ത് ഏറ്റവും കുറവ് ശമ്പളം വാങ്ങുന്ന അധ്യാപകരും ആയമാരും നീതി തേടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തി. മിനിമം വേതനമെങ്കിലും നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ്  ഏയ്ഡഡ്  പ്രീപ്രൈമറി അധ്യാപകരും  ആയമാരും സമരവഴിയില്‍ എത്തിയത്. ഏയ്ഡഡ് പ്രീപ്രൈമറി അധ്യാപകരുടെ പ്രശ്നങ്ങള്‍ ആദ്യമായി പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്.

ഏയ്ഡഡ് സ്ക്കൂളുകളില്‍ 3000 രുപ മാത്രം മാസ–ശമ്പളം വാങ്ങുന്ന അധ്യാപകരും ആയിരം രൂപ വരെ മാത്രം മാസ–ശമ്പളം വാങ്ങുന്ന ആയമാരുമാണ് നീതി തേടി സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ചും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചത്. രാഷ്ട്രീയമില്ലാത്ത കേരള ഏയ്ഡഡ് പ്രീപ്രൈമറി ടീച്ചേഴ്സ് & ഹെല്‍പ്പേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഏറ്റവും കുറഞ്ഞ മാസ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണെന്നും. ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളം തരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അധ്യാപക അസോസിയേഷന്‍ ആവശ്യപ്പെട്ടു.ഏയ്ഡഡ് അധ്യാപകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കാതിരുന്നാല്‍ സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.