ഷേക്സ്പിയര്‍ നാടകം അരങ്ങിൽ

എട്ടുപതിറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഷേക്സ്പിയര്‍ നാടകക്കളരി പുനരുജ്ജീവിപ്പിച്ച് ചങ്ങനാശേരി എസ്.ബി. കോളജ്. ഷേക്സ്പിയറിന്‍റെയും എലിയറ്റിന്‍റെയും പ്രശസ്തമായ രണ്ട് നാടകങ്ങളാണ് വിദ്യാര്‍ഥികള്‍ അരങ്ങിലെത്തിച്ചത്. 

വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകമായ ഹെന്‍്റി നാലാമന് മനോരഹമായിതന്നെ എസ്.ബി. കോളജിലെ വിദ്യാര്‍ഥികള്‍ രംഗഭാഷ്യമൊരുക്കി. ഹെന്‍്റി നാലാമനും, ഹാരിയും, ഹോട്സ്പറും, യുദ്ധവുമെല്ലാം സദസിനെ ആകാംഷാഭരിതരാക്കി. ചങ്ങനാശേരി എസ്.ബി. കോളജില്‍ ഇംഗ്ലീഷ് പി.ജി കോഴ്സ് ആരംഭിച്ചതിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നാടകാവതരണം കാണാന്‍ പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരുമെത്തിയിരുന്നു.

ഹെന്‍്റി നാലാമനും എലിയറ്റിന്‍റെ മര്‍‍‍ഡര്‍ ഇന്‍ ദി കത്തീഡ്രലുമാണ് വെള്ളി, ഞായര്‍ ദിവസങ്ങളിലായി വിദ്യാര്‍ഥികള്‍ അരങ്ങിലെത്തിച്ചത്. 1937 ല്‍ ആരംഭിക്കുകയും ഇടക്കാലത്ത് നിലച്ചുപോവുകയും ചെയ്ത ഷേക്സ്പിയര്‍ നാടകക്കളരി ഇംഗ്ലീഷ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ പുനരുജ്ജീവിപ്പിക്കുകയായിരുന്നു.