ആറ്റുകാൽ പൊങ്കാല മാർച്ച് രണ്ടിന്

ആറ്റുകാല്‍പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍.  പ്ലാസ്റ്റിക്ക് വിമുക്തമായാണ് ഈ വര്‍ഷത്തെ പൊങ്കാലയും ആഘോഷിക്കുന്നത്.  സുരക്ഷയ്ക്ക് ആറായിരത്തിലധികം പൊലീസുകാരെയാണ് വിന്യസിക്കുന്നത്.

മാര്‍ച്ച് രണ്ടിന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയുടെ ഒരുക്കങ്ങള്‍  അവസാനഘട്ടത്തിലെത്തി. ഇത്തവണ പതിവിലേറെ  ഭക്തജനങ്ങള്‍ പൊങ്കാലയ്ക്കെത്തുമെന്നാണ് കരുതുന്നത്. പൊങ്കാലയിടാനെത്തുന്നവര്‍ പ്ലാസ്റ്റിക്ക് സഞ്ചികള്‍ ഒഴിവാക്കണമെന്നും, പ്ലാസ്റ്റിക്ക് കപ്പുകള്‍ക്കും പാത്രങ്ങള്‍ക്കും പകരം സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കണമെന്നും  ക്ഷേത്ര ഭരണസമിതി അറിയിച്ചു.

വര്‍ദ്ധിച്ചു വരുന്ന തിരക്ക് കണക്കിലെടുത്ത് പൊങ്കാലയിടാന്‍ ഇക്കുറി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ക്ഷേത്ര ട്രസ്റ്റ് ഇതിനായി അരയേക്കറോളം സ്ഥലം വിലയ്ക്കു വാങ്ങി. നടപ്പന്തല്‍, ചുറ്റമ്പല നിര്‍മാണങ്ങള്‍ പൂര്‍ത്തിയായി.  20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷേത്രത്തില്‍ നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തും.