പച്ചക്കറികൾ സൂക്ഷിക്കാൻ ഇനി വൈദ്യുതി വേണ്ട

പച്ചക്കറികള്‍ രാസവസ്തുക്കളോ വൈദ്യുതിയോ ഇല്ലാതെ സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള ഊര്‍ജരഹിത ശീതീകരണ സംവിധാനം വിജയകരമായി പരീക്ഷിച്ച് തിരുവല്ലയ്ക്കടുത്ത് ഒരു കര്‍ഷകന്‍. പ്രകൃതിദത്ത വിഭവങ്ങള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന സംഭരണിക്ക് തുടര്‍ച്ചെലവുകളില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

ഇതാണ് പച്ചക്കറികള്‍ക്കുള്ള ഊര്‍ജരഹിത ശീതീകരണി. കാഴ്ചയില്‍ സിംപിളാണെങ്കിലും സംഗതി പവര്‍ഫുളാണ്. സൂക്ഷിപ്പുകാലം കുറവുള്ള പച്ചക്കറികള്‍ പുതുമാറാതെ കൂടുതല്‍ ദിവസം വയ്ക്കണമെങ്കില്‍ ശീതീകരിക്കുകമാത്രമാണ് ഏകപോംവഴി. കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികള്‍ മുഴുവന്‍ ശീതീകരിക്കാനുള്ള സംവിധാനമൊരുക്കണമെങ്കില്‍ വന്‍തുക ചെലവാകുകയും ചെയ്യും. ഇതിനുള്ള പരിഹാരം കണ്ടെത്തിയത് ഡല്‍ഹിയിലെ പുസാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് തിരുവല്ലയ്ക്കടുത്ത് വളഞ്ഞവട്ടത്തുള്ള വാഴപ്പള്ളിൽ പ്രദീപ് ജേക്കബ്. തികച്ചും നാടൻ രീതിയിൽ ഇഷ്ടികയും മണ്ണും മാത്രം ഉപയോഗിച്ചാണ് സംഭരണി നിർമിച്ചിരിക്കുന്നത്. നിരപ്പാക്കി മണ്ണിട്ടുറപ്പിച്ച തറയിൽ മൂന്നര മീറ്റർ നീളവും ഒന്നര മീറ്റർ വീതിയും കിട്ടത്തക്ക വിധത്തിൽ ഇഷ്ടികയും, ചെളിമണ്ണും ഉപയോഗിച്ച് മുക്കാൽ മീറ്റർ  ഉയരത്തിൽ കെട്ടും. തുടര്‍ന്ന് ആദ്യത്തെ കെട്ടിനകത്തായി ഒരടി അകലത്തിൽ വീണ്ടും ഒരു ഭിത്തി കൂടി കെട്ടും. ഇതിനിടയിൽ മണൽ നിറയ്ക്കും. സംഭരണി തയാർ. മണല്‍ ഇടയ്ക്കിടെ നനച്ചുകൊടുത്താൽ  മാത്രം മതി. അകത്തെ അറ  എപ്പോഴും ശീതീകരിച്ച മുറിയുടെ രീതിയായി മാറും

മഴയിൽ നിന്നുള്ള സംരക്ഷണത്തിനും വെയിൽ ഏൽക്കാതിരിക്കാനും ശീതീകരണിക്ക് മുകളിൽ മേൽക്കൂരയും ഇട്ടിട്ടുണ്ട്. ഒരാഴ്ച മുതല്‍ ഒരുമാസംവരെ സൂക്ഷിപ്പ് കാലം ലഭിക്കുമെന്ന് ഈ കര്‍ഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. നീണ്ട കാലത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തി നാലു വർഷം മുൻപാണ്