മാലിന്യപ്രശ്നത്തിന് നല്ലവഴികള്‍ കാട്ടി വിദ്യാര്‍ഥികളുടെ ഗ്രീന്‍ കോണ്‍ഗ്രസ്

പരിസ്ഥിതി സംരക്ഷണത്തിന്റെയും മാലിന്യ സംസ്കരണത്തിന്റെയും നല്ലവഴികള്‍ കാട്ടി തിരുവനന്തപുരത്ത് വിദ്യാര്‍ഥികളുടെ ഗ്രീന്‍ കോണ്‍ഗ്രസ്. നഗരത്തിലെ വിവിധ സ്കൂളുകളെ സംഘടിപ്പിച്ച് കോര്‍പ്പറേഷനാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. 

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി വിദ്യാര്‍ഥികള്‍ തയാറാക്കിയ ഹ്രസ്വചിത്രമാണ്. എട്ട് സ്കൂളിലെ കുട്ടികളാണ് ഇങ്ങിനെ നല്ലവഴി തെളിയിക്കാനുള്ള ചിത്രങ്ങള്‍ നിര്‍മിച്ചത്. കൂടാതെ ഫോട്ടോയിലൂടെയും കാര്‍ട്ടൂണിലൂടെയും വരകളിലൂടെയും കുട്ടികള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെയും മാലിന്യസംസ്കരണത്തിന്റെയും സന്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. 

നഗരസഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കാര്‍മല്‍ സ്കൂളില്‍ നടന്ന ഗ്രീന്‍ കോണ്‍ഗ്രസില്‍ വിവിധ സ്കൂളിലെ കുട്ടികള്‍ തമ്മിലുള്ള മല്‍സരം കൂടിയായിരുന്നു. കുട്ടികള്‍ തയാറാക്കുന്ന പദ്ധതികളിലൂടെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനാവുമോയെന്നും പരിശോധിക്കുന്നുണ്ട്. 

ഗ്രീന്‍ കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായി കൂടുതല്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളെ ചേര്‍ത്ത് ഗ്രീന്‍ ആര്‍മി രൂപീകരിക്കുകയാണ് ലക്ഷ്യം.