മഹാപദയാത്ര ശബരീശനെ കാണാൻ

കിലോമീറ്ററുകൾ നീണ്ട കാൽനടയാത്രയ്‌ക്കൊടുവിൽ സന്നിധാനത്തെത്തിയതിന്റെ സന്തോഷത്തിലാണ് തെലങ്കാനയിൽ നിന്നെത്തിയ സ്വാമിമാരുടെ സംഘം. ഇരുനൂറ്റിപത്തുപേർ അടങ്ങിയ സംഘം കഴിഞ്ഞ നവംബർ ഒന്നിനാണ് ശബരിമലയിലേക്കുള്ള കാൽനടയാത്ര ആരംഭിച്ചത് 

തീക്ഷ്ണമായ വ്രതത്തിന്റെയും ത്യാഗതത്തിന്റെയും പൂർത്തീകരണമായിരുന്നു ഇവരുടെ മനസ്സിൽ. സുവർണഭൂമി ശബരിമല മഹാപദയാത്ര എന്നപേരിൽ 1400 കിലോമീറ്റർ താണ്ടിയാണ് കുട്ടികളടക്കമുള്ള സംഘം സന്നിധാനത്ത്‌ എത്തിച്ചേർന്നത്. 

മഹാപദയാത്രയുടെ തിരിച്ചറിയൽ കാർഡുകളും ഓരോദിവസവും പിന്നിടേണ്ട റൂട്ട്മാപ്പും കയ്യിൽ കരുതിയാണ് യാത്ര. നാടും നഗരവും പിന്നിട്ട്, കല്ലും മുള്ളും നിറഞ്ഞ കാനന പാതകളും കടന്നു സന്നിധാനത്ത്‌ എത്തിയതിന്റെ സന്തോഷമാണ് ഇവർക്കെല്ലാം.ദിവസം 30 മുതൽ നാൽപതു കിലോമീറ്റർ വരെ നടക്കും.അടുത്തവർഷവും ദർശനത്തിനു വരണമെന്നാണ് ഇവരുടെ ആഗ്രഹം. ട്രെയിനിലാണ് സംഘത്തിന്റെ മടക്കയാത്ര.