അധ്യാപക-വിദ്യാർഥി ബന്ധത്തിന്റെ നല്ലകാഴ്ചകളുമായി ഒരു സ്ക്കൂൾ കലോൽസവം

ഇരുപതാമത് സംസ്ഥാന സ്പെഷൽ സ്ക്കൂൾ കലോൽസവത്തിന്റെ രണ്ടാംദിനം തലസ്ഥാനത്ത് മത്സരങ്ങൾ ആവേശത്തോടെ മുന്നേറുന്നു. 44 സ്പെഷൽ സ്ക്കൂളുകളിൽനിന്നും പൊതു വിദ്യാലയങ്ങളിൽനിന്നുമായി 1500 വിദ്യാർഥികളാണ് 90 ഇനങ്ങളിലായി മല്‍സരിക്കുന്നത്. വാശികൾക്കപ്പുറം അധ്യാപക-വിദ്യാർഥി ബന്ധത്തിന്റെ ആഴം വ്യക്തമാകുന്ന കാഴ്ച്ചകളാണ് വേദിയിലും പരിസരങ്ങളിലും. 

ശബ്ദമില്ലാത്തലോകത്ത് സണ്ണിമാഷിന്റെ മുദ്രകളും ഭാവങ്ങളുംമെല്ലാം ഗൗരിയോട് വാതോരാതെ സംസാരിക്കുന്നുണ്ട്. തലയോലപ്പറമ്പ് നീർപ്പാറ ഡെഫ് സ്ക്കൂളിലെ നൃത്താധ്യാപകനും വിദ്യാർഥിയും സംസ്ഥാന കലോൽസവത്തിന്റെ പ്രധാനവേദിക്കു പിന്നിൽ നാടോടിനൃത്തമത്സരത്തിനുള്ള ഒരുക്കങ്ങളിലാണ്. 

കർട്ടനുയരുമ്പോൾ മുന്നിൽ ഗരുവിരുപ്പുണ്ട് പിന്നീട് ഇരുരും ഒരുമിച്ചായിരുന്നു വേദി കീഴടക്കിയത്. ഗൗരിക്ക് പാട്ട് കേൾക്കാനാകില്ലെങ്കിലും സണ്ണി മാഷിലൂടെ പാട്ടിന്റെ താളമറിയുന്നു. ഇത് ഒരു ഒറ്റപ്പെട്ട കാഴ്ച്ചയല്ല. എല്ലാവേദികളിലും ഗുരുശിഷ്യബന്ധത്തിന്റെ പലഭാവങ്ങളും ഇതുപോലെ മിന്നിമറയിന്നു.