സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടി ഒരുപാട്ടുകാരി. പത്തനംതിട്ട സീതത്തോട്ടിലെ സ്കൂൾവിദ്യാർഥിയായ ആദിത്യ ജയന്റെ പട്ടുകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ആദിത്യക്ക് പിന്തുണയുമായി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ഒപ്പമുണ്ട്.
കെപി.എം ആർ ഹയർ സെക്കൻഡറി സ്കൂളിലെപത്താംക്ലാസ് വിദ്യാർഥിയായആദിത്യ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചല്ല പാട്ടിന്റെ വഴിയിലേക്കെത്തിയത്. കൂലിവേലക്കാരായ അച്ഛനും അമ്മയും പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ്. മകളുടെ പാട്ടുകേൾക്കുമ്പോൾ അവർക്കുള്ളത് സന്തോഷം മാത്രം. ആദിത്യക്ക് ആദ്യമായൊരു സമ്മാനം നൽകിയത് സ്കൂളിലെ ടീച്ചറും
പാടിനേടിയ സമ്മാനങ്ങൾ ഏറെയുണ്ട് ആദിത്യയുടെ വീട്ടിൽ. സമൂഹമാധ്യമത്തിൽ ആദിത്യ പോസ്റ്റുചെയ്ത പാട്ട് ചുരുങ്ങിയദിവസംകൊണ്ട് രണ്ടുലക്ഷത്തിലധികം പേരാണ് കണ്ടത്. പഠനത്തിലും മുന്നിലാണ് അദിത്യ.