E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday December 02 2020 08:43 AM IST

Facebook
Twitter
Google Plus
Youtube

More in South

ബന്ധു മോതിരം അണിയിച്ചു; മണവാളന് ഊരാക്കുടുക്കായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ring-bride
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കായംകുളം ∙ വിവാഹശേഷം മണവാളന്റെ വിരലിൽ മോതിരം കുടുങ്ങി. വേദന സഹിക്കവയ്യാതായതോടെ അഗ്നിശമന സേനയുടെ സഹായത്തോടെ മോതിരം മുറിച്ചു മാറ്റി. കായംകുളം സെന്റ് ആന്റണീസ് പള്ളിയിൽ ഇന്നലെ വിവാഹിതനായ നെടുമങ്ങാട് സ്വദേശി ജോണി ജോൺസന്റെ വിരലിലാണു മോതിരം കുടുങ്ങിയത്.

പള്ളിയിലെ വിവാഹച്ചടങ്ങുകൾക്കു ശേഷം ഫോട്ടോ എടുക്കുന്നതിനിടെയാണു സംഭവം. മണവാളന്റെ അസ്വസ്ഥത കണ്ടു ഫൊട്ടോഗ്രഫർ കാര്യം അന്വേഷിച്ചു. വിവാഹത്തിനു ബന്ധുക്കളിൽ ആരോ ഇട്ട മോതിരം വിരലിൽ കുടുങ്ങി നീരുവച്ചതായിരുന്നു പ്രശ്നം. മോതിരം ഉൗരിയെടുക്കാനുള്ള ശ്രമം വിഫലമായതോടെ അടുത്ത ബന്ധുവിനോടു മാത്രം കാര്യം പറഞ്ഞ ശേഷം ഫൊട്ടോഗ്രഫർ എസ്.കുമാറുമൊത്തു അഗ്നിശമന കേന്ദ്രത്തിലെത്തി.

വിരലിൽ നീരുകൂടിയതിനാൽ നൂൽ ഉപയോഗിച്ചു മോതിരം ഉൗരിയെടുക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല. പിന്നീടു സ്റ്റേഷൻ ഇൻ ചാർജ് ടി.എൻ.അനിൽകുമാറിന്റെ നേതൃത്വത്തിൽ വിരലിനു പരുക്കു പറ്റാതെ മോതിരം മുറിച്ചു മാറ്റുകയായിരുന്നു. ഇതിനിടെ മണവാളനെ കാണാതെ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചിരുന്നു. മോതിരം ഉൗരി മാറ്റിയശേഷം തിരിച്ചു പള്ളിയിലെത്തിയപ്പോഴാണു മണവാട്ടി വിവരം അറിയുന്നത്!

കൂടുതൽ വാർത്തകൾക്ക്