വയനാട് കോളിയാടിയിലെ നെന്മേനി കൃഷി ഭവനിൽ വീണ്ടും മോഷണശ്രമം. 10 ദിവസത്തിനിടെ രണ്ടാം തവണയാണ് ഓഫീസിൽ മോഷണ ശ്രമം നടക്കുന്നത്. അന്വേഷണം ആരംഭിച്ച് നൂൽപ്പുഴ പൊലീസ്.

രാവിലെ ഓഫീസ് തുറക്കാൻ എത്തിയ ജീവനക്കാരനാണ് നെന്മേനി കൃഷിഭവന്‍റെ പ്രധാന വാതിലിന്‍റെ പൂട്ട് പൊളിച്ചുമാറ്റിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ജീവനക്കാരൻ മേലുദ്യോഗസ്ഥരെയും നൂൽപുഴ പൊലീസിനെയും വിവരമറിയിച്ചു. 10 ദിവസം മുമ്പ് ഇതേ കൃഷിഭവനിലും മൂന്ന് ദിവസം മുൻപ് തൊട്ടടുത്തുള്ള വെറ്ററിനറി സബ് സെന്‍ററിലും സമാനമായ രീതിയിൽ മോഷണശ്രമം നടന്നിരുന്നു. ഓഫീസുകളിൽ നിന്ന് ഒന്നും  നഷ്ടപ്പെട്ടിട്ടില്ല.

ഫോറൻസിക് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. നൂൽപ്പുഴ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Wayanad Krishi Bhavan theft attempt is a concerning incident where the Nenmeni Krishi Bhavan experienced a second attempted burglary within ten days. The Noolpuzha police have launched an investigation into the repeated security breaches at the agricultural office.