ലോകം മുഴുവൻ മുന്നോട്ട് കുതിക്കുമ്പോൾ, നാലു ചുവരുകൾക്കുള്ളിലെ ഇരുട്ടിൽ, ഒരിറ്റ് ദയയ്ക്കും ഒരു നേരത്തെ അന്നത്തിനും വേണ്ടി കാത്തിരിക്കുന്ന ചില ജീവിതങ്ങളുണ്ട്... അത്തരമൊരു നോവാണ് മിനി. പരിഷ്കൃത സമൂഹം കണ്ടില്ലെന്ന് നടിക്കുന്ന ഒരു പച്ചയായ ജീവിതയാഥാർഥ്യം. സ്വന്തം വിസർജ്യത്തിൽ കിടന്നു നരകിക്കുമ്പോഴും, വിശപ്പ് സഹിക്കവയ്യാതെ വരുമ്പോഴും മിനിയുടെ നിസ്സഹായാവസ്ഥ കാണാൻ ഈ നാലു ചുവരുകൾ മാത്രമേയുള്ളൂ...
പോളിയോ ബാധിച്ച് 20 വർഷത്തിലേറെയായി തളർന്നുകിടക്കുകയാണ് വയനാട് അമ്പുകുത്തി ഏട്ടിൽ ഉന്നതിയിലെ മിനി. ഏക ആശ്രയമായിരുന്ന അമ്മയും രോഗിയായതോടെ ആരുമില്ലാതെ ഒറ്റപ്പെട്ടു. ക്ഷേമപദ്ധതികളുടെയും വികസനത്തിന്റെയും കോടികളുടെ കണക്കുകൾ നിരത്തുന്നവരുടെ കൺമുന്നിലാണ് മിനി നരകിക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാൻ പോലും പരസഹായമില്ലാതെ, വൃത്തിഹീനമായ മുറിയിൽ പട്ടിണിയും രോഗവും ഈ യുവതിയെ ഒന്നിച്ച് വേട്ടയാടുകയാണ്.
ചില നല്ല മനുഷ്യരുടെ സഹായം കൊണ്ട് മാത്രമാണ് ഇന്ന് മിനിയുടെ ജീവിതം മുന്നോട്ടുപോകുന്നത്. എന്നാല്‍ മിനിക്ക് ഇന്ന് വേണ്ടത് സഹതാപമല്ല, മറിച്ച് മനുഷ്യനായി ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ്. കാണുന്നവർ കണ്ടില്ലെന്ന് നടിക്കാതിരിക്കുക...