balan

വയനാടിന്റെ പച്ചപ്പിൽ ഒളിഞ്ഞുകിടന്ന ഒരു കൊച്ചു ഗ്രാമമുണ്ട്. 'ബാലൻ' എന്ന ഒറ്റ സിനിമയിലൂടെ ആ ഗ്രാമം ഇന്ന് മലയാളികളുടെ മനസ്സിലേക്ക് നടന്നു കയറിയിരിക്കുകയാണ്. പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന ചേകാടിയിലെ കുണ്ടുവാടി ഗ്രാമം.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പച്ചപ്പിന്റെ മടിത്തട്ടിൽ, കാത്തിരിപ്പിന്റെ കാവ്യം പോലെ ഒരു കൊച്ചു ഗ്രാമം. ഗോത്രജനത തിങ്ങിപ്പാർക്കുന്ന, പുറംലോകം അധികമറിയാതിരുന്ന ഈ നാടിനെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയത് 'ബാലൻ' എന്ന സിനിമയാണ്. കാടിന്റെ വന്യതയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന വഴികളും, ആകാശം മുട്ടുന്ന കൂറ്റൻ മരങ്ങളും, കിളികളുടെ കളകൂജനങ്ങളും. ബിഗ് സ്ക്രീനിൽ ആ ദൃശ്യചാരുത കണ്ടവരൊക്കെയും ഈ സൗന്ദര്യ കാഴ്ച എവിടെയാണെന്ന് ഒന്നോർത്തു പോകും.

സിനിമ പറഞ്ഞതുപോലെ, ഈ ഗ്രാമത്തിനും പറയാനുള്ളത് ഒരു കാത്തിരിപ്പിന്റെ കഥയാണ്. വരുംകാലത്തേക്കുള്ള വലിയ പ്രതീക്ഷകളുടെ ഒരു സമൂഹത്തിന്റെയാകെ ഉന്നമനത്തിനായുള്ള ദീർഘമായ കാത്തിരിപ്പ്. സിനിമയ്ക്കായി നിർമ്മിച്ച ഈ ബസ് കാത്തിരിപ്പ് കേന്ദ്രം, ഇന്നീ നാട്ടുകാർക്കൊരു താങ്ങാണ്, തണലാണ്. ഒരു നാടിന്റെ വികസനത്തിലേക്കുള്ള കാത്തിരിപ്പിന്റെ സ്മാരകം കൂടിയാണത്. ഈ നാലു തൂണുകൾക്കിടയിൽ, ഒരു സിനിമയും ഈ നാടും ഒന്നിക്കുകയാണ്. കേവലമൊരു സിനിമാ സെറ്റിൽ നിന്നും ഈ ഗ്രാമത്തിന്റെയാകെ പ്രതീക്ഷകളുടെ കാത്തിരിപ്പ് കേന്ദ്രമായി ഈ ഇടം മാറിക്കഴിഞ്ഞു.

ENGLISH SUMMARY:

Chekkadi Kunduvadi, a village in Wayanad, gained popularity after being featured in the movie 'Balan'. This scenic hamlet is now on the minds of Malayalis, attracting visitors with its natural beauty and the poignant story of waiting for development.