wayanad-township

TOPICS COVERED

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിലേക്ക് കൂടുതൽ കുടുംബങ്ങൾ ഈ ആഴ്ചയോടെ താമസം മാറും. 14 വീടുകളുടെ താക്കോൽ കൂടി ഗുണഭോക്താക്കള്‍ ഔദ്യോഗികമായി ഏറ്റുവാങ്ങി. 

14 കുടുംബങ്ങൾ കൂടി വീടുകൾ കൈപ്പറ്റുന്നതായി മഹസറിൽ ഒപ്പുവെക്കുകയും,  കലക്ടർ ഡി.ആർ.മേഘശ്രീയുടെ കയ്യിൽ നിന്ന് താക്കോലുകൾ ഏറ്റുവാങ്ങുകയും ചെയ്തു.  സോൺ മൂന്നിലെ എ, ബി ക്ലസ്റ്ററുകളിലെ കുടുംബങ്ങൾക്കാണ് താക്കോൽ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ മേയ് 17-നാണ് ടൗൺഷിപ്പിൽ ആദ്യ കുടുംബം താമസം ആരംഭിച്ചത്.  ദുരന്തത്തിന്‍റെ ആഘാതത്തിൽ നിന്നും പുതിയൊരു ജീവിതത്തിലേക്ക് ഇവർ ചുവടുവെക്കുമ്പോൾ, അത് മറ്റു കുടുംബങ്ങൾക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഈ മാസം അവസാനത്തോടുകൂടി 177 ഗുണഭോക്താക്കളും കയറി താമസിക്കുമെന്നാണ് അധികൃതർ പറയുന്നത്.

ENGLISH SUMMARY:

Malayalam news reports that more families displaced by the Mundakkai-Chooral Mala landslide will move into the rehabilitation township this week. With 14 more families receiving keys to their new homes, the resettlement project is gaining momentum.