വയനാട് മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരുക്ക്. കൂടല്ലൂർ സുദേശിനിയായ തങ്കമ്മയ്ക്കാണ് പരുക്കേറ്റത്. രണ്ട് കാലുകളുടെയും എല്ലുകൾക്ക് പൊട്ടലേറ്റ തങ്കമ്മ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മൂടക്കൊല്ലിയിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വർഷങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്.ഇന്ന് രാവിലെ ശുചിമുറിയിൽ പോകുന്നതിന് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ആണ് തങ്കമ്മയെ കാട്ടാന ആക്രമിക്കുന്നത്. പ്രദേശത്ത് സ്ഥിരം ഇറങ്ങുന്ന കാട്ടാന പാഞ്ഞെത്തി തുമ്പി കൈകൊണ്ട് വലിച്ചെറിഞ്ഞു. മുതുകിൽ കുത്തേറ്റു . തങ്കമ്മയുടെ കാലിലെ എല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്.

ഗുരുതരമായി പരുക്കേറ്റ തങ്കമ്മ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായിട്ടും അധികൃതർ ഇടപെടുന്നില്ല എന്നാണ് പ്രധാന ആരോപണം. അതുകൊണ്ട് തന്നെ പ്രതിഷേധത്തിലേക്ക് പോകാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

ENGLISH SUMMARY:

A wild elephant attack in Wayanad's Moodakolli has left an elderly woman, Thangamma, with severe injuries. This incident highlights the ongoing and severe wild animal menace in the region, leading to local protests against official inaction.