വൃത്തിയുടെ നഗരമായ ബത്തേരി ഇത്തവണ ആരെ തൂത്തെറിയും. നഗരത്തിലെങ്ങും നിറഞ്ഞുനില്‍ക്കുന്ന വ്യത്യസ്തതരം പൂക്കളിലൊന്ന് തിരഞ്ഞെടുക്കുന്നതുപോലെ പ്രയാസകരമായിരിക്കും ഇക്കുറി ബത്തേരിക്കാര്‍ക്ക് വിധിനിര്‍ണയം. 

പൊള്ളുന്ന തിരഞ്ഞെടുപ്പ് ചൂടില്‍ ആര് വാടും... ആര് തളിര്‍ക്കും.. ബത്തേരിയില്‍ ക്ലീന്‍ ചിത്രം തെളിയാന്‍ ഇനിയും സമയമെടുക്കും. നാലാം തവണയും ജനവിധി തേടുന്ന ഐസി ബാലകൃഷ്ണന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബത്തേരിയില്‍ വികസനമുരടിപ്പ് ആരോപിച്ചാണ് എല്‍ഡിഎഫിന്റ എംഎസ് വിശ്വനാഥന്‍ വോട്ടുതേടുന്നത്.  

മോദി സർക്കാരിന്റെ വികസന ഗ്യാരണ്ടികളാണ് ബിജെപിയിലെ എഎസ് കവിതയുടെ പ്രചാരണായുധം. മൂന്ന് മുന്നണികള്‍ക്കും ബത്തേരി ഒരു പ്രതീക്ഷയാണ്. പക്ഷേ ബത്തേരിക്കാര്‍ക്ക് ഒരു നിഷ്കര്‍ഷയുണ്ട്. തിരഞ്ഞെടുക്കുന്നവര്‍ മിസ്റ്റര്‍ ക്ലീന്‍ ആയിരിക്കണം. 

ENGLISH SUMMARY:

Batheri election analysis is heating up with tough choices for voters. The upcoming election in Sultan Bathery is proving difficult to predict, with candidates from three fronts vying for votes, and constituents seeking a 'Mr. Clean' leader.