elephant

TOPICS COVERED

വയനാട് വടക്കനാടിൽ രജീവിനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാത്തതിൽ ഇന്ന് നാട്ടുകാരുടെ പ്രതിഷേധം. വയനാട് വൈൽഡ് ലൈഫ് വാർഡ് കാര്യാലയത്തിലേക്കാണ് പ്രതിഷേധ പ്രകടനം നടത്തുക. പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുകയാണെന്ന് വനവംകുപ്പ്. 

ബത്തേരി വടക്കനാടിൽ കാട്ടാന ആക്രമണത്തിൽ യുവകർഷകൻ പച്ചാടി സ്വദേശി രജീവ് മരിച്ചിട്ട് 15 ദിവസമായി. ഇപ്പോഴും സ്ഥലത്ത് കാട്ടാന ശല്യം രൂക്ഷമാണ് ആനയെ പേടിച്ച് കൃഷിസ്ഥലങ്ങളിൽ ഇറങ്ങാനാവാത്ത സ്ഥിതിയാണ് കർഷകർക്ക്. കാട്ടാനയെ പിടികൂടാൻ നാല് കുങ്കിയാനകളെ പ്രദേശത്ത് എത്തിച്ചല്ലാതെ യാതൊരുവിധ നടപടിയില്ലെന്നും, ദൗത്യം മന്ദഗതിയിലാണ് തുടരുന്നതെന്നും നാട്ടുകാർ. ഇതിൽ പ്രതിഷേധിച്ച് ഇന്ന്. വൈൽഡ് ലൈഫ് വാർഡ് കാര്യാലയത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തും.

കൊമ്പനെ പിടികൂടിയാൽ പാർപ്പിക്കാനുള്ള കൂടിന്റെ നിർമ്മാണം മുത്തങ്ങ ആനപന്തിയിൽ ഇപ്പോൾ പുരോഗമിക്കുന്നു. കാട്ടാനയെ തുരത്താൻ പത്തംഗസംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് വനംവകുപ്പിന്‍റെ വാദം.

ENGLISH SUMMARY:

Wayanad elephant attack highlights the ongoing protest by locals due to the delay in capturing the wild elephant that killed Rajiv. Despite the forest department's claims of ongoing efforts, residents are frustrated by the persistent wild elephant menace and the slow progress of the capture mission.