കാട്ടാന തകര്‍ത്ത ഓട്ടോ ടാക്സി നന്നാക്കി തരുമെന്ന വനപാലകരുടെ ഉറപ്പ് പാഴായതോടെ വയനാട് ചുണ്ടേലിലെ യുവാവിന്‍റെ ഉപജീവന മാര്‍ഗം മുടങ്ങി. വായ്പയെടുത്ത തുക എങ്ങനെ തിരിച്ചടയ്ക്കാം എന്നറിയാതെ പ്രയാസപ്പെടുകയാണ് ഓട്ടോ ഡ്രൈവറായ ജോണി.
ചേലോട് എസ്റ്റേറ്റ് പാടിയില്‍ ഇറങ്ങിയ കാട്ടാനകളാണ് ഒരു മാസം മുന്‍പ് ഓട്ടോ ഡ്രൈവറായ ജോണിയുടെ വാഹനങ്ങള്‍ തകര്‍ത്തത്. സ്കൂട്ടറിന് പുറമെ ഓട്ടോ ടാക്സിയും ആക്രമിച്ചു. പത്തു ദിവസം കൊണ്ട് വാഹനങ്ങള്‍ നന്നാക്കി തരാം എന്നായിരുന്നു മേപ്പാടിയിലെ വനപാലകരുടെ വാക്ക്. ഓട്ടോയില്‍ കിട്ടിയിരുന്ന സ്കൂള്‍ ട്രിപ്പ് മുടങ്ങി. ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ജോണിയെ പിന്നീട് വനംവകുപ്പ് തിരിഞ്ഞ് നോക്കിയിട്ടില്ല.
വര്‍ക് ഷോപ്പില്‍ പണം കൊടുക്കാത്തത് കൊണ്ട് വണ്ടി അവിടെ ഇടണമെങ്കില്‍ അവര്‍ വാടകചോദിച്ച് തുടങ്ങി. തൊഴില്‍ ഇല്ലാതായതോടെ വായ്പാ തിരച്ചടവ് മുടങ്ങുമെന്ന ആശങ്കയുണ്ട്. ആന ആക്രമണം ഉണ്ടാകുമ്പോള്‍ പേരിന് മാത്രം വന്നുപോകുന്നതല്ലാതെ മറ്റൊരു നടപടിയും വനവകുപ്പ് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.