വയനാട്ടിൽ മൺസൂൺ ടൂറിസം കാർണിവലിന് തുടക്കം. മഡ് ഫുട്ബോളിൻ്റെ അകമ്പടിയോടെയാണ് പുതിയ സീസണിലെ പരിപാടികൾ ആരംഭിച്ചത്.
വയനാട് മുന്നോട്ട് വയ്ക്കുന്ന വൈബാണിത്. ചാറ്റൽമഴയിൽ ആഘോഷമാകുന്ന മഡ് ഫുട്ബോൾ തരംഗം. മൺസൂൺകാല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിറ്റിപിസി ഒരുക്കുന്ന മഡ് ഫെസ്റ്റിൻ്റെ മൂന്നാം പതിപ്പാണിത്. ബത്തേരിയിൽ മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടുന്ന കാണികളുടെ മുന്നിലാണ് മത്സരം അരങ്ങേറിയത്
ടൂറിസം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സ്പ്ലാഷ് കാർണിവലിൻ്റെ ഭാഗമായി വിവിധ സ്റ്റാളുകൾ ബത്തേരിയിൽ ഒരുക്കിയിട്ടുണ്ട്. മഡ് വടംവലി, മഡ് കമ്പഡി, കർലാട് തടാകത്തിൽ കയാക്കിങ്ങ്, ചീങ്ങേരി മലയിലേക്ക് ട്രക്കിങ്ങ് തുടങ്ങിയ പരിപാടികളും നാലുദിവസത്തെ കാർണിവല്ലിൻ്റെ ഭാഗമാണ്.