palakkad

TOPICS COVERED

കോൺക്രീറ്റ് പൊളിഞ്ഞും ചോർച്ച കാരണവും അപകടാവസ്ഥയിലായ പാലക്കാട് കുമരനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനം പ്രതിസന്ധിയിൽ. കെട്ടിടം അൺഫിറ്റെന്ന് പഞ്ചായത്ത് അസിസ്റ്റൻ്റ് എൻജിനിയറും റിപ്പോർട്ട് നൽകി. 

ആശുപത്രി കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പൊളിഞ്ഞ് ഇളകാൻ തുടങ്ങിയിട്ട് ഏറെ നാളായി. കാലവർഷം ശക്തമായതോടെ ആശുപത്രിയുടെ ഉള്ളിലേക്ക് വലിയ തോതിൽ വെള്ളം ചോർന്നൊലിക്കുന്നുണ്ട്. രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് നിലവിലെ അവസ്ഥ. ഓഫീസും മറ്റ് വിഭാഗങ്ങളും പ്രവർത്തിക്കുന്ന പ്രധാന കെട്ടിടം അപകടാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ റിപ്പോർട്ട് നൽകിയത്. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്ന ആശങ്കയിലാണ് ജീവനക്കാർ

നിലവിൽ ഒ.പി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ജീവനക്കാർക്ക് ഡ്യൂട്ടി ചെയ്യാൻ വേണ്ടത്ര സൗകര്യങ്ങളില്ല. നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ട് ഉപയോഗിച്ച് പുതിയ ആശുപതി കെട്ടിടം നിർമ്മിക്കാൻ ആരംഭിച്ചെങ്കിലും ഇതിന്റെ പണി മന്ദഗതിയിലാണ്. രോഗികൾക്ക് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സുരക്ഷിതമായ താൽക്കാലിക സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. 

ENGLISH SUMMARY:

Palaakkad Kumaranellur Family Health Centre is facing operational crisis due to its dilapidated building condition, with concrete crumbling and severe water leakage during monsoon. An assistant engineer's report has declared the building unfit, raising concerns among staff and patients about safety and continued services.