നെല്‍കൃഷിക്ക്  സംസ്ഥാനം നല്‍കുന്ന പ്രോത്സാഹനവിഹിതം നിര്‍ത്തണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശത്തിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍‌. ആനൂകൂല്യങ്ങള്‍ കുറച്ചാല്‍  നെല്‍കൃഷി നിര്‍ത്തേണ്ട സാഹചര്യം വരുമെന്നാണ് കര്‍ഷകരുടെ ആശങ്ക. കേന്ദ്രത്തിന്‍റെ നിര്‍ദേശം നടപ്പിലാക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍ 

സംസ്ഥാനത്ത് കിലോയ്ക്കു 30 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ലെടുക്കുന്നത്. ഇതിൽ 23 രൂപ. 69 പൈസ കേന്ദ്ര താങ്ങുവിലയും 6. രൂപ 31 പൈസ കേരളം നൽകുന്ന പ്രോത്സാഹന വിഹിതവുമാണ്.സംസ്ഥാനം അധിക ബോണസ് നൽകുന്നതു മൂലം അരിയും ഗോതമ്പും രാജ്യത്ത് അധികമായി ഉൽപാദിപ്പിക്കുകയും സംഭരിക്കപ്പെടുകയാണെന്നും ഇത് പൊതു ഖജനാവിനു ബാധ്യതയെന്നുമാണ് കേന്ദ്ര ധനകാര്യ എക്സ്പെൻഡിച്ചർ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്കു നല്‍കിയ കത്തില്‍  വ്യക്തമാക്കിയിട്ടുള്ളത് 

പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ നെല്‍കൃഷി അവസാനിപ്പിക്കേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത് ​സംസ്ഥാന സർക്കാർ വെട്ടിക്കുറച്ച പ്രോത്സാഹന വിഹിതം പുനഃസ്ഥാപിച്ചും കേന്ദ്രതാങ്ങുവില വർധിപ്പിച്ചും നെല്ലിന്റെ സംഭരണ വില കിലോയ്ക്ക് 35 രൂപയെങ്കിലും ആക്കണമെന്നു കൃഷിക്കാരുടെ ആവശ്യം. നെല്ലുസംഭരണത്തിന് കേരളം നല്‍കുന്ന പ്രോത്സാഹനവിഹിതം ഒരു കാരണവശാലും നിര്‍ത്തില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍‌.‌‌‌

ENGLISH SUMMARY:

Malayala Manorama Online News reports on farmer protests against the central government's suggestion to stop state incentives for paddy cultivation. Farmers fear that reducing these benefits could force them to abandon paddy farming.