പാലക്കാട്ടെ ട്വൻ്റി ട്വൻ്റിയിലും കൂട്ടരാജി. മുതലമടയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൽപ്പന ദേവി അടക്കം അമ്പതോളം പേർ പാർട്ടി വിട്ടു. എൻ.ഡി.എയുടെ ഘടകകക്ഷിയായതിൽ പ്രതിഷേധിച്ചാണ് രാജി. നെന്മാറ നെല്ലിയാമ്പതി മേഖലകളിലും പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ചിട്ടുണ്ട്. ഇവർ ജനകീയ വികസന മുന്നണിയായി പ്രവർത്തിക്കാനാണ് തീരുമാനം.
സാബു ജേക്കബ് പാർട്ടിയുമായി ആലോചിക്കാതെയാണ എൻ. ഡി. എയിലെ ഘടകകക്ഷിയാകാൻ തീരുമാനിച്ചത് എന്ന് നേതാക്കൾ പറഞ്ഞു. മുതലമടയിൽ ചേർന്ന യോഗത്തിനു പിന്നാലെയാണ് പ്രവർത്തകർ ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്. ഇതോടെ പാലക്കാട് ട്വന്റി ട്വന്റി ശക്തി പൂർണമായി ക്ഷയിച്ച നിലയായി.