palakkad-children

TOPICS COVERED

ജ്യൂസ് ആണെന്ന് കരുതി കന്നുകാലികളില്‍  കുളമ്പ്  രോഗത്തിന് പുരട്ടുന്ന മരുന്ന് കഴിഞ്ഞ  സഹോദരങ്ങൾ ആശുപത്രിയിൽ. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ പത്തും ആറും വയസ്സുള്ള കുട്ടികളാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായത്.   ജ്യൂസ് കുപ്പിയിൽ നിറച്ച മരുന്ന് കുട്ടികൾ അബദ്ധത്തിൽ കുടിക്കുകയായിരുന്നു. 

കുട്ടികളുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ നാലാം തിയതിയാണ് സംഭവം നടന്നത്.  മരുന്ന് ജ്യൂസ് കുപ്പിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. കുപ്പി കണ്ട് ജ്യൂസാണെന്ന് തെറ്റിദ്ധരിച്ച കുട്ടികള്‍ കുളമ്പ് രോഗത്തിന് പുരട്ടുന്ന മരുന്ന് എടുത്ത് കുടിക്കുകയായിരുന്നു. പിന്നാലെ ശരീരത്തിലും വായിലും പൊള്ളലേറ്റു. കുട്ടികള്‍ കരയുന്നത് കേട്ടാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്.  ഉടൻ തന്നെ ആദ്യം മാലത്തൂർ ആശുപത്രിയിലും പിന്നീട് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. 

ENGLISH SUMMARY:

Kerala news incident: Two siblings are hospitalized after mistakenly drinking medicine meant for foot and mouth disease, thinking it was juice. The children from Alathur, Venghannur are currently receiving treatment at a private hospital in Angamaly, and are said to be in stable condition.