പാലക്കാട് അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് എം.ഇ.എസ്.എച്ച്.എസ്.എസിലെ അധ്യാപകനും ഇടുക്കി വണ്ടന്‍മേട് തൂക്കുപാലം സ്വദേശിയുമായ ഷിബു(52)വാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ കുമരംപുത്തൂര്‍ ചുങ്കത്തെ വസതിയില്‍ ഒന്നാം നിലയില്‍ വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോണിപ്പടിയില്‍ നിന്ന് വീണ് മരിച്ചതാണെന്നാണ് നിഗമനം.
വ്യാഴാഴ്ച രാത്രി ഒന്‍പതര വരെ ഷിബുവിനെ ഓണ്‍ലൈനില്‍ കണ്ടതായി സഹപ്രവര്‍ത്തകന്‍ പറഞ്ഞു. മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി.