മണ്ണാര്‍ക്കാട് സിപിഐഎം നേതാവ് പി കെ ശശിക്കെതിരെ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി എം ആര്‍ഷോ നടത്തിയ പ്രസംഗത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ആ പാര്‍ട്ടി ഓഫീസ് മണ്ണാര്‍ക്കാടങ്ങാടിയില്‍ ഉണ്ടാക്കിയതും ബിലാല്‍ ആയിരുന്നുവെന്നാണ് സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പ്രതികരണം.
‘ആ പാർട്ടി ഓഫീസ് മണ്ണാർക്കാടങ്ങാടിയിൽ ഉണ്ടാക്കിയതും ബിലാൽ ആയിരുന്നു. അന്ന് ബിലാൽ നിങ്ങൾക്ക് ആറാം തമ്പുരാനായിരുന്നു. കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ. ഉത്സവം നടത്തണമെന്ന് ജഗന്നാഥൻ തീരുമാനിക്കേണ്ട താമസമേയുള്ളൂ. തീരുമാനിച്ചാൽ പിന്നെ ബാക്കി ഞങ്ങൾ നോക്കും. കൊടിയേറിയിട്ടുണ്ടെങ്കിൽ ഉത്സവം നടക്കും. നടത്തും’ സന്ദീപ് പറഞ്ഞു.
സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് ശശിക്ക് മുന്നറിയിപ്പുമായി ആര്‍ഷോ രംഗത്തെത്തിയത്. തങ്ങളാകെ കാരക്കാമുറി ഷണ്‍മുഖനും ബിലാലുമാണെന്നാണ് ചില ചട്ടമ്പികളുടെ വിചാരമെന്ന് ആര്‍ഷോ പറഞ്ഞു. സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഈ പറയുന്ന ആള്‍ വെറും പടക്കം ബഷീര്‍ ആണെന്ന് മണ്ണാര്‍ക്കാട്ടെ ജനങ്ങള്‍ മനസിലാക്കിയെന്ന് ആര്‍ഷോ പറഞ്ഞു.