കോരി ചൊരിയുന്ന മഴക്കാലത്ത് ജീവൻ പണയം വെച്ച് സ്വന്തം വീട്ടിൽ കഴിയേണ്ട ഗതികേടിലാണ് പാലക്കാട് ആറംഗ കുടുബം.പാലക്കാട് ഷൊർണൂർ സ്വദേശി സുബൈദയും കുടുംബവും സഹായത്തിനായി നഗരസഭയെ പലതവണ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഓടുകൾക്ക് പകരം ടാർപോളിൽ വലിച്ച് കെട്ടിയ മേൽകൂര. മഴ നനഞ്ഞ് വിണ്ട് നിൽക്കുന്ന ഭിത്തികൾ.വീടിൻറെ സുരക്ഷിതത്വം ഒന്നുമില്ലാത്ത ഒരു കെട്ടിടം. 90 വർഷം മുൻപ് നിർമ്മിച്ച വീട്ടിൽ പിന്നീട് നിർമ്മാണ പ്രവർത്തികൾ ഒന്നും നടത്താൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ സമ്മതിച്ചില്ല.
ഓട്ടോ ഡ്രൈവറായ മകൻ്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. വീട് നിർമ്മാണതിനുള്ള സാമ്പത്തിക സഹായത്തിനായി നഗരസഭയിൽ അപേക്ഷയും നൽകി കാത്തിരിക്കുകയാണ് ഈ കുടുംബം.