പാലക്കാട് വാളയാറില്‍ വച്ച് നടന്ന ക്യാംപില്‍ മിഴിതുറന്നത് 16 പ്രമുഖരാണ്. പ്രമുഖരെങ്ങനെ പ്രമുഖരായെന്ന് മനസിലാക്കി തരുന്നതായിരുന്നു ഓരോ പ്രതിമകളും. കാണാം ആ കാഴ്‌ച
എം.ടി വാസുദേവന്‍ നായര്‍, ഇന്ദിരാഗാന്ധി, പഴശ്ശിരാജ, ശ്രീനിവാസരാമാനുജന്‍ അങ്ങനെ നീളുന്നു പ്രമുഖരുടെ നിര. അഹല്യ ഹെറിറ്റേജ് വില്ലേജില്‍ ലോക പ്രമുഖര്‍ തലയുയര്‍ത്തുകയാണ്. ദ ലെഗസി ഗ്രോ എന്ന ബസ്റ്റ് മേക്കിങ് ക്യാംപിലാണ് 8 ശില്‍പികള്‍ ചേര്‍ന്ന് പൂര്‍ണമായും സിമന്‍റില്‍ തീര്‍ത്ത പ്രതിമകള്‍ ഒരുക്കുന്നത്.
പതിവു ശൈലിയില്‍ നിന്ന് വ്യത്യസ്‌തമായാണ് നിര്‍മാണം. അതീവ ശ്രദ്ധയോടെ രസകരമായി. ശ്രീനിവാസ രാമാനുജന്‍റെ ശില്‍പത്തിനു പിന്നില്‍ ഗണിതതന്ത്രങ്ങള്‍ കുറിച്ചിട്ടുണ്ട്. എം.ടിയുടെ വാക്കുകള്‍ ആ പ്രതിമയിലും. എങ്ങനെയവര്‍ അറിയപ്പെട്ടെന്ന് പ്രതിമ തന്നെ പറഞ്ഞു തരുമെന്ന് അര്‍ഥം. പ്രതിമകള്‍ ക്യാംപസിലെ ബസ്റ്റ് പാര്‍ക്കിലേക്കാണ് ഒരുക്കുന്നത്. നേരത്തെ തീര്‍ത്ത 38 പ്രതിമകള്‍ അവിടെതന്നെയുണ്ട്.