നേരത്തെ എത്തി തകര്‍ത്തു പെയ്‌ത കാലവര്‍ഷം നെല്‍കര്‍ഷകര്‍ക്കുണ്ടാക്കിയത് വലിയ നഷ്‌ടമാണ്. നിലംഉഴുത് വിത്തുവിതച്ച വയലുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ പാലക്കാട്ടെ നെല്‍കര്‍ഷകര്‍ക്ക് ബാക്കിയായത് വലിയ സാമ്പത്തിക നഷ്‌ടം.
പുഞ്ചകൃഷിയും കഴിഞ്ഞ് പാലക്കാട്ടെ കര്‍ഷകര്‍ തിരക്കിലായിരുന്നു. നിലം ഉഴുത്, വിത്ത് വിതച്ച്, കളനാശിനി പ്രയോഗിച്ച് വര്‍ഷക്കാലത്തിനൊരുങ്ങുകയായിരുന്നു ഓരോര്‍ത്തരും. കാലവര്‍ഷം നേരത്തെ വരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പില്‍ നേരത്തെ വിത്തെറിഞ്ഞു പാകപ്പെടുത്തുന്ന തിരക്ക്. പക്ഷെ പ്രതീക്ഷിച്ചതിനേക്കാളും വേഗത്തില്‍ കാലവര്‍ഷമെത്തിയതോടെ കര്‍ഷകരെല്ലാം കുഴഞ്ഞു. നിര്‍ത്താതെ പെയ്‌തതോടെ വയലുകളെല്ലം മൂടി. വിതച്ചവരെല്ലാം പ്രതിസന്ധിയിലായി.
കര്‍ഷര്‍ക്ക് വലിയ സാമ്പത്തിക നഷ്‌ടമുണ്ടായി. അടുത്തകാലത്ത് ആദ്യമായാണ് ഇത്രയും നേരത്തെ കാലവര്‍ഷമെത്തുന്നത്. മഴതുടരുമെന്നതിനാല്‍ വെള്ളമിറങ്ങുന്നത് വരെ ഇനി കാത്തിരിക്കണം. വിത്തെറിഞ്ഞ ശേഷം മഴ കിട്ടാത്ത സാഹചര്യംകൂടി ഉണ്ടായാല്‍ നഷ്‌ടം ഇരട്ടിയാകും. നേരത്തെയെത്തി തകര്‍ത്ത പെയ്‌തുതുടങ്ങിയ കാലവര്‍ഷം മറ്റു കാര്‍ഷികവിളകളിലും നഷ്‌ടമുണ്ടാക്കിയിട്ടുണ്ട്.