അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. കോട്ടത്തറ , വടക്കേ കോട്ടത്തറ എന്നിവിടങ്ങളില്‍ ലക്ഷങ്ങളുടെ വിളനാശമാണുണ്ടായത്.
ഒരാഴ്ചയ്ക്കിടെ നാലാം വട്ടമാണ് കാട്ടാനക്കൂട്ടം ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്. തെങ്ങും, കവുങ്ങും, വാഴയും വ്യാപകമായി നശിപ്പിച്ചു. ആനക്കൂട്ടം രാപകലില്ലാതെ നശിപ്പിച്ചത് മാസങ്ങളായുള്ള കര്‍ഷകന്‍റെ അധ്വാനമാണ്. കോട്ടത്തറ, വടക്കേ കോട്ടത്തറ എന്നിവിടങ്ങളില്‍ മാത്രം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
ആനക്കൂട്ടത്തെ പ്രതിരോധിക്കാന്‍ വൈദ്യുതി വേലിയുള്‍പ്പെടെ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് കര്‍ഷകര്‍. ആനക്കൂട്ടത്തെ തുരത്താന്‍ ആര്‍ആര്‍ടി സംഘത്തെ നിയോഗിക്കുമെന്നും കര്‍ഷകരെ നേരില്‍ക്കണ്ട് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായും മണ്ണാര്‍ക്കാട് ഡി.എഫ്.ഒ അറിയിച്ചു.