പാലക്കാട് പള്ളിക്കുറുപ്പ് സുകുപ്പടിയിൽ ബെവ്കോ ചില്ലറ വിൽപ്പനശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം.സർവ്വകക്ഷി ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിലും പൊതു സമ്മേളനത്തിലും നിരവധിപേർ പങ്കെടുത്തു.
കാഞ്ഞിരപ്പുഴ കാഞ്ഞിരത്തെ ബവ്റിജസ് ഔട്ട്ലറ്റ് പള്ളിക്കുറുപ്പ് സുകുപ്പടിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പ്രതിഷേധത്തിന്‍റെ ഭാഗമായി. നാടിന്‍റെ സമാധാന ജീവിതത്തെ സാരമായി ബാധിക്കുന്ന ബവ്റിജസ് ഔട്ട് ലറ്റ് സുകുപ്പടിയിൽ തുടങ്ങാൻ അനുവദിക്കില്ലെന്ന് ജനകീയ സമിതി വ്യക്തമാക്കി. പള്ളി, ക്ഷേത്രം, തുടങ്ങി വിവിധ ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഷോപ്പ് ആരംഭിക്കുന്നത് ഏതു വിധേനേയും തടയുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധ പ്രകടനത്തിനു ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി. തുടർന്നുള്ള പൊതു യോഗം സാഹിത്യകാരൻ കെ.പി എസ് പയ്യനടം ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗം മഠത്തിൽ ജയകൃഷ്ണൻ അധ്യക്ഷനായി. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമായി.