അട്ടപ്പാടിയിൽ കാട്ടുതീ ജനവാസ മേഖലയിലേക്കും പടരുന്നു. ബോഡിചാള ഭാഗത്താണ് കാട്ടുതീ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും വ്യാപിക്കുന്നത്. വനപാലകരുടെ ശ്രദ്ധക്കുറവ് കാരണം ചിലർ ബോധപൂർവം തീയിട്ടതെന്നാണ് നാട്ടുകാരുടെ പരാതി.
വനമേഖലയിലെ പച്ചപ്പെല്ലാം തീയെടുക്കുകയാണ്. വിളകൾ നശിക്കുന്ന സാഹചര്യത്തിൽ സ്വന്തം നിലയിൽ തീ കെടുത്താനാണ് നാട്ടുകാരുടെ ശ്രമം
ചിലയിടങ്ങളിൽ ഫയർ ലൈൻ തെളിക്കുന്നതാണെന്നും കാട്ടുതീയെന്ന ആശങ്ക വേണ്ടെന്നും വനം വകുപ്പ് പറയുന്നു. എന്നാൽ വനത്തിൽ തീ പടരുന്നതിൽ ബോധപൂർവമായ ഇടപെടലുണ്ടെന്നും സംശയമുണ്ട്.
അട്ടപ്പാടിയിൽ കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ പ്രത്യേക വാച്ചർമാരുടെ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മണ്ണാർക്കാട് ഡി.എഫ്.ഒ അറിയിച്ചു.