വാല്‍പ്പാറ അപകടത്തില്‍ 5 അധ്യാപകര്‍ അടക്കം 10പേരെ നഷ്ടമായ മലപ്പുറം പാങ്ങ് പളളിപ്പറമ്പ് ജിഎല്‍പി സ്കൂളിലെ രക്ഷിതാക്കള്‍ക്കായി കൗണ്‍സിലിങ്ങും ക്യാംപും സംഘടിപ്പിച്ചു. ജെംസ് കോളജിന്‍റെ സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിച്ചത്.
എല്‍പി സ്കൂളില്‍ പഠിപ്പിച്ചിരുന്ന ആറ് അധ്യാപകരില്‍ 5 പേരും സ്കൂള്‍ ബസിന്‍റെ ഡ്രൈവര്‍ നൗഷാദും പാചക ജീവനക്കാരി സാജിതയുമെല്ലാം അപകടത്തില്‍ ഓര്‍മയായതിന്‍റെ ഞെട്ടലില്‍ നിന്ന് കുട്ടികളും രക്ഷിതാക്കളും മുക്തരായിട്ടില്ല. മാനസിക സമ്മര്‍ദ്ദമുളള കുട്ടികളെ മനസിലാക്കി അപ്പപ്പോള്‍ കൗണ്‍സിലിങ് നല്‍കാനുമാണ് ക്യാംപ്.
കുട്ടികളുടേയും രക്ഷിതാക്കളുടേയും നിലവിലുളള അധ്യാപകരുടേയും മാനസിക പിരിമുറുക്കം കുറക്കാന്‍ പല ഘട്ടങ്ങളിലായാണ് സ്നേഹസ്പര്‍ശം പദ്ധതി തയ്യാറാക്കിയത്. പുതുമ നല്‍കുന്നതിന്‍റെ ഭാഗമായി പഴയ സ്കൂളിന്‍റെ മോഡി തന്നെ മാറ്റാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്.