35 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ഖുര്‍ആന്‍ പാരായണ മല്‍സരം. മലപ്പുറം വളവന്നൂരില്‍ നടന്ന എപി അസ്്ലം ഖുര്‍ആന്‍ സമ്മേളനത്തിലാണ് ആയിരങ്ങള്‍ പങ്കെടുത്തത്.
ഖുര്‍ആനുമായി ബന്ധപ്പെട്ട ആഴത്തിലുളള അറിവും ഒാര്‍മയും ആശയങ്ങള്‍ പ്രതിഫലിപ്പിക്കാനുളള ശേഷിയുമെല്ലാം മാറ്റുരക്കുന്നയിരുന്നു മല്‍സരം. മുതിര്‍ന്ന ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ. മുഹമ്മദ് സഹല്‍ 10 ലക്ഷം രൂപയുടെ സമ്മാനം നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫാത്തിമ 5 ലക്ഷം രൂപയുടെ സമ്മാനം കരസ്ഥമാക്കി. കുട്ടികളുടെ വിഭാഗത്തില്‍ നിഹല്‍ അലിക്കാണ് ഒന്നാം സമ്മാനം.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്‍റെ പ്രൈവറ്റ് ഒാഫീസ് അഡ്്മിനിസ്ട3േറ്ററായിരുന്ന എ.പി. മുഹമ്മദ് അസ്ലമിന്‍റെ ഒാര്‍മക്കായാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഖുര്‍ആന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് എത്തിയത്