മലപ്പുറം വണ്ടൂർ മനക്കൽപടിയിൽ പുലിയെ കണ്ടതായി വീട്ടമ്മ. വെള്ളിയാഴ്ച പുലർച്ചെന്ന് 3ന് വീട്ടമ്മ ആശുപത്രിയിൽ പോകുന്നതിനിടെയാണ് പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശം കാടുമുടിയ നിലയിലാണ് .
തൊട്ടടുത്ത പ്രദേശമായ നെല്ലിക്കുന്ന് - പുള്ളിപ്പാടത്ത് രണ്ടുദിവസം മുമ്പ് പുലിയെ കണ്ടതായി നാട്ടുകാർ സംശയം പ്രകടിച്ചിരുന്നു. ഇവിടെ പുലിയുടെ കാൽപ്പാടുകളും ഒരു തെരുവുനായയെ കടിച്ചു കൊന്ന നിലയിലും കണ്ടെത്തിയിരുന്നു.
തുടർന്നാണ് ഇന്ന് രാവിലെ തൊട്ടടുത്ത പ്രദേശമായ മനക്കൽ പടിയിലും പുലിയെ കണ്ടതായി വീട്ടമ്മ പറയുന്നത്. ഇതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ മുഹമ്മദ് ബഷീർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വീരമറിയിക്കുകയായിരുന്നു. പിന്നാലെ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
പ്രദേശത്ത് ഉടൻ ക്യാമറ സ്ഥാപിക്കുമെന്ന് ഡി എഫ് ഒ അറിയിച്ചു. സ്ഥലത്ത് സ്വകാര്യ വ്യക്തികളുടെ ഒട്ടനവധി തോട്ടങ്ങൾ കാടുമുടി കിടക്കുകയാണ്. അടിയന്തരമായി ഈ ഭാഗത്തെ കാടു വെട്ടിത്തെളിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി ഗ്രാമപഞ്ചായത്ത്
പ്രസിഡന്‍റ് അറിയിച്ചു.