മലപ്പുറത്ത് വാഹനങ്ങളുടെ അകമ്പടിയോടെ കുതിരപ്പുറത്തേറി മാവേലിയുടെ മാസ് എന്‍ട്രി. മലപ്പുറത്ത് ഹോട്ടല്‍ ജീവനക്കാര്‍ക്കായി ഹോട്ടല്‍ ഡെലീഷ്യയുടെ മുറ്റത്തായിരുന്നു ആഘോഷം.
മുന്നില്‍ ആഢംബര വാഹനങ്ങള്‍.പിന്നില്‍ നിന്ന് കുതിരപ്പുറത്തേറി കുതിച്ചു വരുന്ന മാവേലി.ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ വൈകിട്ട് വരെ ഹോട്ടലുകള്‍ക്ക് അവധി നല്‍കിയായിരുന്നു ആഘോഷം.ആവേശമായി പൂക്കളം മുതല്‍ വടംവലി വരെ. ഇതരസംസ്ഥാന തൊഴിലാളികളും ആഘോഷത്തില്‍ ഭാഗമായി. സ്വയം പാചകം ചെയ്യാതെ വിളമ്പാതെ സദ്യയുമുണ്ട്.