മലപ്പുറം കാളികാവ് ഈനാദിയിൽ മഞ്ഞമഴ പെയ്തതായി നാട്ടുകാർ. മൂന്നുദിവസമായി വൈകുന്നേരമായാൽ പ്രദേശത്തു മഞ്ഞ നിറത്തിൽ തുള്ളികൾ വീഴുകയാണ്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശങ്കയിലാണ് നാട്ടുകാർ.
മഞ്ഞ നിറത്തിലുള്ള തുള്ളികളാണ് ഇലകളിൽ.മഞ്ഞത്തുള്ളികൾ തട്ടിയ ഭാഗങ്ങൾ കരിഞ്ഞ നിലയിലാണ്. പ്രത്യേക മണവുമുണ്ട്.വൈകുന്നേരം നാലുമണിയോടെയാണ് ഈ പ്രതിഭാസം കണ്ടു വരുന്നത്.
ഈ സമയം പുറത്തിറങ്ങിയാൽ ആളുകളുടെ ശരീരത്തിലും മഞ്ഞ തുള്ളികൾ വീഴുന്നുന്നുണ്ട്. ഈനാദിയിലുള്ള കുറുക്കൻ വീട്ടിൽ മൊയ്തീൻ കുട്ടിയുടെ വീട്ടുമുറ്റത്തും തൊട്ടടുത്ത ബീരാന്റെ വാഴത്തോട്ടത്തിലുമാണ് ഈ പ്രതിഭാസം ഉണ്ടായത്.
വീട്ടു മുറ്റത്തും കിണറിലും മഞ്ഞ ത്തുള്ളികൾ കലരുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമോ എന്ന ആശങ്കയിലാണ് കുടുംബം.