അഞ്ച് ജില്ലകളില്‍ ഇന്ന് വ്യാപക മഴക്ക് സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കേരള–ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് കടലില്‍പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിന് ഇടയുണ്ട്. ഇടിമിന്നല്‍ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാത ചുഴി ന്യൂനമര്‍ദമായി മാറാനിടയുള്ളതിനാല്‍ അതിന്‍റെ സ്വാധീനത്തില്‍ കേരളത്തില്‍ മഴകിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
ENGLISH SUMMARY:
A yellow alert has been declared in five districts today due to the possibility of widespread rainfall. According to the Meteorological Department, there is a chance of scattered and isolated heavy rain in the districts of Thiruvananthapuram, Kollam, Pathanamthitta, Kottayam, and Idukki. A yellow alert is also in place tomorrow for the districts of Pathanamthitta, Kottayam, and Idukki. The department has warned of the possibility of isolated heavy rainfall.