kozhikode

TOPICS COVERED

കനത്ത മഴയില്‍ കോഴിക്കോട് കീഴരിയൂരിലെ തങ്കമല ക്വാറിയില്‍ നിന്ന് മണ്ണും കല്ലും വീടുകളിലേയ്ക്ക് ഒലിച്ചിറങ്ങി. ഇതിനെ തുടര്‍ന്ന് കുടുംബങ്ങളെ തല്‍ക്കാലത്തേയ്ക്ക് മാറ്റിപാര്‍പ്പിച്ചു. പ്രദേശത്ത് കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് കീഴരിയൂർ പഞ്ചായത്ത് നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകുകയും ക്വാറിയുടെ പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കാൻ നിർദേശിക്കുകയും ചെയ്തു.  

രാത്രി പെയ്ത കനത്ത മഴയിലാണ് തങ്കമല ക്വാറിയില്‍ നിന്നുള്ള മണ്ണും കല്ലുമടക്കം വീടുകളിലേയ്ക്ക് ഒഴുകിയെത്തിയത്. സംഭവമറി‍ഞ്ഞ് കൊയിലാണ്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ബാബുവിന്‍റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘവും പ്രദേശത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ക്വാറിയുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കി. 

മഴ തുടര്‍ന്നാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. അങ്ങനെ ഉണ്ടായാല്‍ ആളുകളുടെ ജീവന്‍പോലും അപകടത്തിലാകുന്ന സ്ഥിതി വരും. അതിനാല്‍ പഞ്ചായത്ത് നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, പ്രശ്നത്തിന് ശാശ്വതപരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ENGLISH SUMMARY:

Kozhikode landslide news highlights the recent mud and stone slide from the Thankamala quarry in Khezhiyur following heavy rains, which led to immediate evacuation and a halt on quarry operations. Local authorities have issued strict warnings to residents as continuous rain raises fears of further disasters.