painting-exhibition
  • അച്ഛന്‍റെ ഓർമ്മകൾക്ക് നിറം പകരുകയാണ് മകൻ റോയ് കാരാത്ര

അച്ഛന്‍റെ ഓർമ്മകൾക്ക് നിറം പകരാൻ മകന്‍റെ വേറിട്ടൊരു സ്നേഹ സമർപ്പണം. ചിത്രകലാ അധ്യാപകനായിരുന്ന കെ.പി. ആന്‍റണിയുടെ 49-ാം ചരമവാർഷിക ദിനത്തിലാണ് ചിത്രപ്രദർശനവുമായി മകൻ റോയ് കാരാത്രയും സുഹൃത്തുക്കളും ഒരുമിച്ചത്. 

ചിത്രകലയെ ജീവനായി കണ്ട അധ്യാപകൻ കെ.പി. ആന്‍റണിയുടെ വിടപറഞ്ഞിട്ട് 49 വർഷമാകുമ്പോള്‍ ആ ഓർമ്മകൾക്ക് നിറം പകരുകയാണ് മകൻ റോയ് കാരാത്ര. അച്ഛന്റെ ഓർമ്മദിനത്തിൽ ഒരു ചിത്രപ്രദർശനം നടത്തണമെന്ന റോയിയുടെ ആഗ്രഹത്തിന് സുഹൃത്തുക്കളായ ഷാജുവും ഷിബുവും മധുവും കൈകോർത്തു. അങ്ങനെ ഒറ്റയാളുടെ ആഗ്രഹം നാലുപേരുടെ കലാസംഗമമായി നാൽവരയായി മാറി. 

ആക്രിലിക് നിറങ്ങളുടെ വിസ്മയങ്ങൾ, മർചിത്രകലയുടെ പാരമ്പര്യഭംഗി, ഇലച്ചായത്തിന്റെ പ്രകൃതിദത്ത വർണങ്ങൾ, പേപ്പർ കൊളാഷിന്റെ വേറിട്ട ആവിഷ്കാരം... ഇങ്ങനെ വ്യത്യസ്തമായ നാല് ആവിഷ്കാരങ്ങൾ ഒരേ ഗാലറിയിൽ ഒത്തുചേര്‍ന്നപ്പോള്‍  കാഴ്ചക്കാർക്കും ലഭിച്ചത് വേറിട്ടൊരു കലാനുഭവം. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഈ മാസം 22-ന് ആരംഭിച്ച പ്രദർശനം നവംബര്‍ 26 ന് സമാപിക്കും.

ENGLISH SUMMARY:

To mark the 49th death anniversary of late drawing teacher K.P. Antony, his son Roy Karathra joined hands with three friends to organize a group art exhibition titled Naalvara in Kozhikode. Fulfilling Roy's wish to honor his father's memory through art, fellow artists Shaju, Shibu, and Madhu came together to turn a personal tribute into a four-artist showcase. The exhibition brings together four distinct artistic styles—acrylic paintings, traditional mural art, natural leaf-dye (ilachayam) works, and paper collages—under one roof.