കോഴിക്കോട് വടകര ദേശീയപാത സര്‍വീസ് റോഡിലെ കിണര്‍ യാത്രകാര്‍ക്ക് ഭീഷണിയാവുന്നു.   ഒരുഭാഗം തകര്‍ന്ന് കിണര്‍ ആറുമാസമായി അപകടഭീഷണിയിലാണ്. എന്നിട്ടും പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

വടകര അരവിന്ദ്‌ഘോഷ് റോഡിന് സമീപമാണ് അപകടാവസ്ഥയിലുള്ള കിണറുള്ളത്. ദേശീയപാത നിര്‍മാണത്തിനായി കിണറിനോട് ചേര്‍ന്ന ഭാഗം ഏറ്റെടുത്തത് മണ്ണ് നീക്കിയതോടെയാണ് അപകടാവസ്ഥയിലായത്. കിണറിന്‍റെ ഭാഗങ്ങള്‍ നടപാതയിലേ്ക്ക് ഇടിഞ്ഞുവീണ നിലയിലാണ്. ബാക്കിയുള്ള ഭാഗം ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലും. നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രകാരും ആശ്രയിക്കുന്ന റോഡാണിത്. കിണര്‍ അപകടഭീഷണിയുര്‍ത്തിയിട്ടും മുന്നറിയിപ്പ് ബോര്‍ഡോ സുരക്ഷാസംവിധാനങ്ങളോ ഒരുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 

സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന് പകരം പ്ലാസ്റ്റിക് വീപ്പ മാത്രമാണ് വെച്ചിട്ടുള്ളത്. രാത്രി വാഹനങ്ങള്‍ വീപ്പ ഇടിച്ച് തെറിപ്പിക്കുന്നതും പതിവാണ്. അപകടമുണ്ടാകുന്നതിന് മുമ്പ് സുരക്ഷാ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ENGLISH SUMMARY:

A dilapidated open well near the Aravind Ghosh Road service road in Vadakara, Kozhikode, has posed a severe hazard to commuters for the past six months after soil was excavated for national highway construction. Locals have raised strong protests against authorities for failing to implement proper safety measures or warning boards, leaving only a plastic drum as a makeshift barrier in an area heavily used by pedestrians and vehicles.